

സിഡ്‌നി: ആഗോള സമ്പദ്‌വ്യവസ്ഥയെ ഞെട്ടിച്ച് ഓസ്‌ട്രേലിയയുടെയും അമേരിക്കയുടെയും കടബാധ്യതകൾ റെക്കോർഡ് തലത്തിലേക്ക്. ഓസ്‌ട്രേലിയയുടെ മൊത്തം കടം 1 ട്രില്യൺ ഡോളറിലെത്തിയപ്പോൾ (1 Trillion AUD), യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ യുഎസ് ഡോളർ പിന്നിട്ടു. പശ്ചിമേഷ്യൻ യുദ്ധച്ചെലവുകൾക്കും നികുതി ഇളവുകൾക്കുമായി 2026-ൽ മാത്രം രണ്ട് ട്രില്യൺ ഡോളറിലധികം കടമെടുക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
അതേസമയം, കടബാധ്യതകളുടെയും ആഗോള പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലും ഓസ്‌ട്രേലിയൻ ഓഹരി വിപണിയിൽ (ASX 200) രാവിലെ 0.5 ശതമാനം നേട്ടത്തോടെ വ്യാപാരം പുരോഗമിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് ഡിമാൻഡ് ഉയർന്നതോടെ ആഗോള വിപണിയിൽ സ്വർണ്ണവില 4 ശതമാനത്തിലധികം വർദ്ധിച്ച് ഔൺസിന് 4,516 യുഎസ് ഡോളർ നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 91.62 ഡോളറിലും, ബിറ്റ്കോയിൻ വില 69,526 യുഎസ് ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.