ആരോഗ്യകരമെന്ന വ്യാജേന വിപണിയിൽ; ഭക്ഷ്യമേഖലയിലെ പരസ്യങ്ങളും ലേബലിംഗും വഞ്ചനാപരമെന്ന് കണ്ടെത്തൽ

ഓസ്‌ട്രേലിയയിലെ 'ഹെൽത്ത് സ്റ്റാർ റേറ്റിംഗ്' സംവിധാനത്തിലെ വിടവുകൾ കമ്പനികൾ ദുരുപയോഗം ചെയ്യുകയാണെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു
ആരോഗ്യകരമെന്ന വ്യാജേന വിപണിയിൽ; ഭക്ഷ്യമേഖലയിലെ പരസ്യങ്ങളും ലേബലിംഗും വഞ്ചനാപരമെന്ന് കണ്ടെത്തൽ
Four Corners: Jack Fisher
Published on

മെൽബൺ: ഓസ്‌ട്രേലിയയിൽ വിറ്റഴിക്കപ്പെടുന്ന പ്രോസസ്സ് ചെയ്ത ഭക്ഷണപദാർത്ഥങ്ങളുടെ (Ultra-processed foods) പാക്കറ്റുകളിലെ വിവരങ്ങളും പരസ്യങ്ങളും ഉപഭോക്താക്കളെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് റിപ്പോർട്ട്. ആരോഗ്യത്തിന് അനുയോജ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ലേബലിംഗിലൂടെയും വാഗ്ദാനങ്ങളിലൂടെയും വൻകിട കമ്പനികൾ ഉപഭോക്താക്കളെയും കുഞ്ഞുങ്ങളെപ്പോലും വഞ്ചിക്കുകയാണെന്ന് ഫോർ കോർണേഴ്സ് അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

കൊച്ചുകുട്ടികൾക്കായി വിപണിയിലെത്തിക്കുന്ന ലഘുഭക്ഷണങ്ങളിൽ പോലും ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുമ്പോൾ, പാക്കറ്റിന് പുറത്ത് "99% പഴങ്ങളും തൈരും അടങ്ങിയത്" അല്ലെങ്കിൽ "100% സ്വാഭാവികം" (100% natural) എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നൽകുന്നത്. ഓസ്‌ട്രേലിയയിലെ 'ഹെൽത്ത് സ്റ്റാർ റേറ്റിംഗ്' സംവിധാനത്തിലെ വിടവുകൾ കമ്പനികൾ ദുരുപയോഗം ചെയ്യുകയാണെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 15 വർഷം മുൻപ് നിർദ്ദേശിച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ഗവൺമെന്റുകൾ പരാജയപ്പെട്ടതാണ് കമ്പനികളുടെ ഇത്തരം ചൂഷണങ്ങൾക്ക് കാരണമെന്ന് കാൻസർ കൗൺസിൽ വിക്ടോറിയയിലെ 'ഫുഡ് ഫോർ ഹെൽത്ത് അലയൻസ്' പ്രതികരിച്ചു.

Metro Australia
maustralia.com.au