ടെലിഹെൽത്ത് വഴിയുള്ള ദയാവധം: വിയോജിപ്പുമായി ആന്റണി അൽബനീസ്; മുൻഗണന സുരക്ഷാ മാനദണ്ഡങ്ങൾക്ക്

ദയാവധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും അതിനായി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി
പ്രധാനമന്ത്രി ആന്റണി അൽബനീസ്
പ്രധാനമന്ത്രി ആന്റണി അൽബനീസ്(Photo: Matt Jelonek/Getty Images)
Published on

കാൻബറ: ടെലിഫാൺ, ഇന്റർനെറ്റ് അഥവാ ടെലിഹെൽത്ത് (Telehealth) സേവനങ്ങൾ വഴി ദയാവധത്തിനുള്ള (Voluntary Assisted Dying - VAD) അനുമതി നൽകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് . ദയാവധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും അതിനായി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തികൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന ഗുരുതര സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ നേരിട്ടുള്ള സാന്നിധ്യമാണ് ഉണ്ടാകേണ്ടതെന്നും ഓൺലൈൻ consultation ഇതിന് മതിയാകില്ലെന്നും അൽബനീസ് പറഞ്ഞു.

നിയമനിർമ്മാണത്തിൽ ഇളവ് വരുത്താൻ എം.പി മരിയ ചാനി (Kate Chaney) നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ വ്യക്തിഗത നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി രംഗത്തെത്തിയത്. ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇന്റർനെറ്റ് വഴി ആത്മഹത്യാപരമായ സന്ദേശങ്ങളോ വിവരങ്ങളോ കൈമാറുന്നത് തടയുന്ന ഓസ്‌ട്രേലിയയിലെ നിലവിലെ നിയമങ്ങൾ ദയാവധത്തിനുള്ള ടെലിഹെൽത്ത് ഉപയോഗത്തിനും തടസ്സമാണ്. വിഷയത്തിൽ ക്യാബിനറ്റുമായി ചർച്ച നടത്തി മാത്രമായിരിക്കും ഓസ്‌ട്രേലിയൻ പാർലമെന്റിൽ വോട്ടെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au