ഫ്ളൈദുബായ് സഹപൈലറ്റിന്റെ ഓസ്‌ട്രേലിയൻ ബന്ധം എഎഫ്‌പി അന്വേഷിക്കുന്നു

എഎഫ്‌പി, വിക്ടോറിയ പോലീസ്, ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (ASIO) എന്നിവരടങ്ങുന്ന വിക്ടോറിയൻ ജോയിന്റ് കൗണ്ടർ ടെററിസം ടീമാണ് വിഷയം പരിശോധിക്കുന്നത്.
flydubai flight
flydubai flightReuters: Ammar Awad
Published on: 

മെൽബൺ: പറന്നുയർന്ന ഫ്ളൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റനെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ സഹപൈലറ്റിന് ഓസ്‌‌ട്രേലിയയിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചു. എഎഫ്‌പി, വിക്ടോറിയ പോലീസ്, ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ എന്നിവരടങ്ങുന്ന വിക്ടോറിയൻ ജോയിന്റ് കൗണ്ടർ ടെററിസം ടീമാണ് വിഷയം പരിശോധിക്കുന്നത്.

തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെയാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കോക്ക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചത്. ആക്രമണത്തിനിടെ 30 സെക്കൻഡിനുള്ളിൽ 14,000 അടിയോളം താഴേക്ക് പതിച്ച വിമാനം യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. ഇയാൾ 2015 നും 2017 നും ഇടയിൽ സ്റ്റുഡന്റ് വിസയിൽ ഓസ്‌‌ട്രേലിയയിൽ പഠനം നടത്തിയിരുന്നതായും ഈ കാലയളവിൽ ഓസ്‌ട്രേലിയയിൽ നിന്നാണോ ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. തീവ്രവാദ നിലപാടുകൾ കാരണം സ്വന്തം രാജ്യത്തെ എയർലൈൻസിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്ന ഒരാളെ ഫ്ളൈദുബായ് ജോലിക്കെടുത്തതിലും കർശന സുരക്ഷാ പരിശോധനകളിൽ വീഴ്ച വരുത്തിയതിലും അന്താരാഷ്ട്ര തലത്തിൽ വലിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

Metro Australia
maustralia.com.au