തലച്ചോറിലെ കാൻസർ ചികിത്സയിൽ പുതിയ വഴിത്തിരിവ്; നിർണായക ഗവേഷണവുമായി അഡ്‌ലെയ്ഡ് സർവ്വകലാശാല

മാർക്ക് ഹ്യൂസ് ഫൗണ്ടേഷൻ സെന്റർ ഫോർ ബ്രെയിൻ കാൻസർ റിസർച്ചിൽ നിന്നുള്ള 2.4 ലക്ഷം ഡോളറിന്റെ ധനസഹായത്തോടെയാണ് പുതിയ പഠനം നടക്കുന്നത്.
Professor Ivan Kempson and Simran Singh
Professor Ivan Kempson and Simran Singh ABC News: Stephen Opie
Published on

അഡ്‌ലെയ്ഡ്: മസ്തിഷ്കാർബുദ (Brain Cancer) ചികിത്സ കൂടുതൽ ഫലപ്രദമാക്കുന്നതിനും രോഗികളുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ഗവേഷണവുമായി ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ. റേഡിയേഷൻ തെറാപ്പി വഴി കാൻസർ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ തലച്ചോറിലെ ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും രോഗപ്രതിരോധ ശേഷിയെ സംരക്ഷിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാർക്ക് ഹ്യൂസ് ഫൗണ്ടേഷൻ സെന്റർ ഫോർ ബ്രെയിൻ കാൻസർ റിസർച്ചിൽ നിന്നുള്ള 2.4 ലക്ഷം ഡോളറിന്റെ ധനസഹായത്തോടെയാണ് പുതിയ പഠനം നടക്കുന്നത്.

കഴിഞ്ഞ 35 വർഷമായി ബ്രെയിൻ കാൻസർ അതിജീവന നിരക്കിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്നും, രോഗം ബാധിക്കുന്ന പത്തിൽ രണ്ട് പേർക്ക് മാത്രമാണ് അഞ്ച് വർഷത്തിലധികം ആയുസ്സ് ലഭിക്കുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നൽകുന്ന ബയോഫിസിക്സ് പ്രൊഫസർ ഇവാൻ കെംപ്സൺ (Ivan Kempson) ചൂണ്ടിക്കാട്ടി. നാനോ-ലെവൽ കൃത്യതയോടെ റേഡിയേഷൻ മൂലമുണ്ടാകുന്ന ഡിഎൻഎ കേടുപാടുകൾ നിരീക്ഷിക്കാനുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ വഴിത്തിരിവിനായുള്ള പരീക്ഷണങ്ങൾ നടത്തുന്നത്.

Metro Australia
maustralia.com.au