ടാസ്മാനിയ: മുൻ ടാസ്മാനിയൻ രാഷ്ട്രീയ നേതാവ് മിഷേൽ ഒ’ബൈറൺ ഓസ്‌ട്രേലിയയുടെ പുതിയ ലിംഗസമത്വ അംബാസഡറായി നിയമിതയായി. 20 വർഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ശേഷമാണ് പുതിയ കർമ്മപഥത്തിലേക്ക് മിഷേൽ ഒ'ബൈറിൻ എത്തുന്നത്. ഇന്തോ-പസഫിക് മേഖലയിലുടനീളമുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കായി ഒ’ബൈറണിന്‍റെ ശബ്ദം ഇനി ഉയർന്നു കേൾക്കും.
Read More: ഓസ്‌ട്രേലിയയിൽ സുസുക്കി ജിംനി എക്സ്എൽ ബുക്കിങ് നിര്‍ത്തുന്നു
2006 മുതൽ 2025 വരെ ഒ’ബൈറൺ സംസ്ഥാനത്തെ ബാസ് സീറ്റിനെ പ്രതിനിധീകരിച്ചു, അതിനുമുമ്പ് 1998 മുതൽ 2004 വരെ ഫെഡറൽ ബാസ് മണ്ഡലവും പ്രതിനിധീകരിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ, സ്ത്രീകളുടെ കാര്യങ്ങളും കുടുംബാതിക്രമ നിരോധനവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ആണ് മിഷേൽ ഒ’ബൈറൺ കൈകാര്യം ചെയ്തത്.
Read More: നിയമവിരുദ്ധ പിരിച്ചുവിടൽ: ക്വാണ്ടാസിന് 59 മില്യൺ ഡോളർ പിഴ
അംബാസഡർ റോളിൽ, ലിംഗാധിഷ്ഠിത അക്രമം അവസാനിപ്പിക്കുന്നതിലും സാമ്പത്തിക സമത്വം പ്രോത്സാഹിപ്പിക്കുന്നതിലും കാലാവസ്ഥാ പ്രവർത്തനങ്ങളിലും മാനുഷിക ശ്രമങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ആയിരിക്കും
ഒബൈറൺ ശ്രദ്ധ കൊടുക്കുക. 2023 മുതൽ ഈ ചുമതല വഹിക്കുന്ന സ്റ്റെഫാനി കോപ്പസ് കാംബെല്ലിന്‍റെ പകരമാണ് ഒ'ബൈർണിൻ എത്തുന്നത്.