റഷ്യയുടെ ആദ്യ AI റോബോട്ട് വേദിയിൽ വീണു; മോസ്‌കോയിലെ സാങ്കേതിക അവതരണം പരാജയം

റോബോട്ട് നിർമാതാക്കൾ പിന്നീട് ഈ സംഭവം “സാങ്കേതിക പിഴവിന്റെ ഫലമാണ്” എന്ന് വ്യക്തമാക്കി ,
Russia’s First AI Robot Collapses Onstage
റഷ്യയുടെ ആദ്യത്തെ എഐ റോബോട്ട്
Published on

റഷ്യയുടെ സാങ്കേതിക മികവിനെ ലോകത്തിന് മുന്നിൽ തെളിയിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച വൻ അവതരണം നാണക്കേടായി മാറി. രാജ്യത്തിന്റെ ആദ്യ മനുഷ്യസാദൃശ്യമുള്ള കൃത്രിമബുദ്ധി റോബോട്ട് എയ്ഡോൾമോസ്‌കോയിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ വേദിയിലേയ്ക്ക് തകർന്നു വീണു.

റഷ്യൻ റോബോട്ടിക്സ് കമ്പനി Idol വികസിപ്പിച്ച ഈ റോബോട്ട് കൃത്രിമബുദ്ധി മേഖലയിൽ രാജ്യത്തിന്റെ വലിയ ചുവടുവെപ്പായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ‘റോക്കി’ സിനിമയുടെ പ്രശസ്ത തീം മ്യൂസിക്കിനൊപ്പമെത്തിയപ്പോൾ, റോബോട്ട് ബാലൻസ് നഷ്ടമായി നേരെ വേദിയിലേക്ക് വീണു.

Also Read
ഓസ്‌ട്രേലിയൻ വർക്ക് വിസ ലോട്ടറി പദ്ധതിയുടെ അവസാന തീയതി പ്രഖ്യാപിച്ചു
Russia’s First AI Robot Collapses Onstage

വേദിയിൽ റോബോട്ടിന്റെ ഭാഗങ്ങൾ ചിതറിനിന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പരിപാടിയുടെ സംഘാടകർ റോബോട്ടിനെ മറയ്ക്കാൻ തിരശ്ശീലകൾ കൊണ്ട് അടിയന്തരമായി ശ്രമിക്കുന്നതും കാണാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഈ വീഴ്ചയെ പരിഹാസത്തിന്റെ വിഷയമാക്കി.

റോബോട്ട് നിർമാതാക്കൾ പിന്നീട് ഈ സംഭവം “സാങ്കേതിക പിഴവിന്റെ ഫലമാണ്” എന്ന് വ്യക്തമാക്കി , എയ്ഡോൾരാജ്യത്തിന്റെ എഐ വികസന പ്രതിബദ്ധതയുടെ പ്രതീകമാണെന്നും, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റോബോട്ട് വീണ്ടും അവതരിപ്പിക്കുമെന്നും റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു

Related Stories

No stories found.
Metro Australia
maustralia.com.au