

കെന്റക്കി: അമേരിക്കയിലെ വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ ചരക്കുവിമാനം തകര്‍ന്ന് വീണു. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് 5.15നായിരുന്നു അപകടം. വിമാനത്തില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മൂന്ന് ക്രൂ അംഗങ്ങൾ മരിച്ചതായി സംശയിക്കുന്നു, കുറഞ്ഞത് 11 പേർക്ക് നിലത്ത് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറയുന്നു.
ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീണു. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന വ്യവസായ മേഖലയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട വിമാനച്ചിന് 34 വര്‍ഷത്തിന്റെ പഴക്കമുണ്ട്. വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള പ്രദേശങ്ങളില്‍ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളതായി ലൂയിസ്വില്ലെ മെട്രോ എമര്‍ജന്‍സി സര്‍വീസസ് വ്യക്തമാക്കി. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയില്‍ 1991ല്‍ പുറത്തിറക്കിയ മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് അപകടത്തില്‍പെട്ടത്. മിനാത്തില്‍ 38,000 ഗാലോണ്‍ ഇന്ധനമുണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.