ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; 2 മരണം

185 കിലോമീറ്റര്‍ മുതല്‍ 230 കിലോമീറ്റര്‍ കിലോമീറ്റർ വരെ വേഗതയിലായിരുന്നു കാറ്റ് വീശിയതെന്ന് ഫിലിപ്പീന്‍ കലാവസ്ഥാ കേന്ദ്രം.
ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്
പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.(Thomson Reuters 2025)
Published on

മനില: ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രണ്ട് പേർ മരിച്ചു. പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ലൂസോണിലെ അറോറയിലാണ് സംഭവം. അതിതീവ്ര ചുഴലിക്കാറ്റാണ് പ്രദേശത്ത് ആഞ്ഞടിച്ചത്. 185 കിലോമീറ്റര്‍ മുതല്‍ 230 കിലോമീറ്റര്‍ കിലോമീറ്റർ വരെ വേഗതയിലായിരുന്നു കാറ്റ് വീശിയതെന്ന് ഫിലിപ്പീന്‍ കലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രദേശത്ത് ശക്തമായ മഴയും അനുഭവപ്പെട്ടു. ഇസബെല പ്രവിശ്യയിലെ സാന്റിയോഗായില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്നറയിപ്പിനെ തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പ്രധാന ദ്വീപും ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുമാണ് അറോറ.

Related Stories

No stories found.
Metro Australia
maustralia.com.au