ക്രൊയേഷ്യയെ തകർത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിൽ

പലപ്പോഴും ഗോള്ഡകീപ്പര്‍ ഡിയേഗോ കോസ്റ്റ പോര്‍ച്ചുഗലിന്റെ രക്ഷകനായി.
 ക്രൊയേഷ്യയെ തകർത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിൽ
(Getty images)
Published on

അടിമുടി നാടകീയത നിറഞ്ഞ മത്സരത്തിനൊടുവില്‍ ജയിച്ചുകയറി പോര്‍ച്ചുഗല്‍. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (68, പെനാല്‍റ്റി), ഗോണ്‍സാലോ റാമോസ് (90+4) എന്നിവരാണ് സ്‌കോററര്‍മാര്‍. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. കളിയില്‍ മേധാവിത്തം പുലര്‍ത്താന്‍ ടീമിനായെങ്കിലും പറങ്കിപ്പടയുടെ തിരിച്ചടിയില്‍ എല്ലാം തകര്‍ന്നു. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിന് എതിരാളി. ജൂലായ് ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും.

തുടക്കം മുതല്‍ ക്രൊയേഷ്യ പോരാട്ടവീര്യം കാണിച്ചിരുന്നു. അന്റെ ബുദിമിറിന്റെ മുന്നേറ്റ ടീമിന് ഊര്‍ജ്ജമേകി. പിന്നാലെ പോര്‍ച്ചു​ഗല്‍ ബ്രുണോ ഫെര്‍ണാണ്ടസിലൂടെ മുന്നേറി. നാലാം മിനിറ്റില്‍ വിറ്റിഞ്ഞയും 13ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. റാഫേല്‍ ലിയാവോയുടെ കോര്‍ണറില്‍ പോര്‍ച്ചുഗല്‍ താരം നുനോ മെന്‍ഡസിന്റെ ഗോള്‍ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് പോര്‍ച്ചുഗല്‍ നടത്തിയ മുന്നേറ്റങ്ങളും വിഫലമായി. രണ്ടാം പകുതിയിൽ ബുദിമിറിനെ പിന്‍വലിച്ച് ക്രൊയേഷ്യ, പകരക്കാരനായി ഇഗോര്‍ മതനോവിച്ചിനെ കളത്തിലിറക്കി. ഈ സമയം ക്രൊയേഷ്യ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. പലപ്പോഴും ഗോള്ഡകീപ്പര്‍ ഡിയേഗോ കോസ്റ്റ പോര്‍ച്ചുഗലിന്റെ രക്ഷകനായി. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സ്‌കോര്‍ ചെയ്തു. പെനാല്‍റ്റി ഏരിയയ്ക്കു പുറത്ത് വലതു മൂലയില്‍നിന്ന് ജോസിപ് സ്റ്റാനിസിച് ക്രോസ് ചെയ്തു നല്‍കിയ പന്ത്, വലയിലേക്കു തട്ടിയിട്ടാണ് ഇവാന്‍ ക്രോട്ടുകാരെ ആഘോഷത്തിലാക്കിയക്. 56-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കായി നിക്കോള വ്‌ലാസിച് വല കുലുക്കിയെങ്കിലും ഓഫ് സൈഡായത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടത്. പിന്നാലെ ആക്രമണത്തിന്റെ മൂര്‍ച്ചയേറ്റി പോര്‍ച്ചുഗലും കളിക്കളത്തിലേക്ക് തിരിച്ചെത്തി.

58ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം റഫേല്‍ ലിയോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ക്രിസ്റ്റിയാനോയും ഒരിക്കല്‍ വലകുലുക്കി. ഇതും ഓഫ് സൈഡായി. പിന്നീട് ചില മാറ്റങ്ങള്‍ വരുത്തി പോര്‍ച്ചുഗല്‍ ടീമിനെ ഊര്‍ജിതമാക്കി. ഗോണ്‍സാലോ റാമോസ്, ബെര്‍നാഡോ സില്‍വ, നെല്‍സണ്‍ സെമഡോ, ഫ്രാന്‍സിസ്‌കോ കോണ്‍സികാവോ എന്നിവര്‍ കളത്തിലെത്തി. 81-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്‍വലിച്ച് റൂബന്‍ നെവസിനെ ഇറക്കി. ഒടുവില്‍ ഇഞ്ചുറി ടൈമിലാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ പിറന്നത്. 90+4-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഗോണ്‍സാലോ റാമോസ് ടീമിന്റെ രണ്ടാം ഗോള്‍ നേടി. റാഫേല്‍ ലിയാവോ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത്, റാമോസ് തല കൊണ്ട് പോസ്റ്റിലേക്കു തട്ടിയിടുകയായിരുന്നു. 90+13-ാം മിനിറ്റില്‍ ക്രൊയേഷ്യ വീണ്ടും വല കുലുക്കിയെങ്കിലും, വാര്‍ പരിശോധനകള്‍ക്കു ശേഷം മരിയോ പസാലിച്ചിനെതിരെ റഫറി ഓഫ് സൈഡ് വിളിച്ചു. തലതാഴ്ത്തി ക്രൊയേഷ്യ മടങ്ങി.

Metro Australia
maustralia.com.au