യുദ്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി വീണ്ടും ലിയോ മാര്‍പാപ്പ

ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇതിനായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി വീണ്ടും ലിയോ മാര്‍പാപ്പ
ലിയോ മാര്‍പാപ്പ
Published on

ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ഥനയുമായി ലിയോ മാര്‍പാപ്പ. ഭീതിദമായ ഹിംസയാണ് നടക്കുന്നതെന്നും ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നു. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവ് ഞായറാഴ്ച പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇതിനായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതത്രയും നിരപരാധികളാണ്. ലെബനോണിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au