ഫെബ്രുവരി 28 ന് ആകാശത്ത് അപൂർവ്വ കാഴ്ച; ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന 'പ്ലാനറ്ററി പരേഡ്'

നാസയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ശനിയാഴ്ച സൂര്യാസ്തമയത്തിന് ശേഷമാണ് ഈ ഗ്രഹങ്ങളുടെ പരേഡ് കാണാനാവുക.
ആറ് ഗ്രഹങ്ങൾ  അണിനിരക്കുന്ന 'പ്ലാനറ്ററി പരേഡ്'
സൂര്യാസ്തമയത്തിന് ശേഷം ആകാശത്തിൻ്റെ ഒരേ ഭാഗത്താണ് ഈ ഗ്രഹങ്ങളെല്ലാം കൂട്ടമായി കാണാനാവുക.
Published on

ആറ് ഗ്രഹങ്ങൾ ഒരേസമയം അണിനിരക്കുന്ന 'പ്ലാനറ്ററി പരേഡ്' എന്ന അപൂർവ്വ ആകാശക്കാഴ്ച ഈ മാസം കാണം. നാസയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ശനിയാഴ്ച സൂര്യാസ്തമയത്തിന് ശേഷമാണ് ഈ ഗ്രഹങ്ങളുടെ പരേഡ് കാണാനാവുക. ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾ ആകാശത്തിൻ്റെ ഒരേ ഭാഗത്ത് നിലയുറപ്പിക്കും. സൂര്യാസ്തമയത്തിന് ശേഷം ആകാശത്തിൻ്റെ ഒരേ ഭാഗത്താണ് ഈ ഗ്രഹങ്ങളെല്ലാം കൂട്ടമായി കാണാനാവുക. സൗരയൂഥത്തിലെ 6 ഗ്രഹങ്ങൾ ഒരുമിച്ചെത്തുന്ന ഈ കാഴ്ചയ്ക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണ്. ഈ ഗ്രഹങ്ങളില്‍ ചിലത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും മറ്റു ചിലതിനെ കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ വേണ്ടിവരും. ബുധനെയും ശുക്രനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. എന്നാൽ ശനി ആകാശത്തിൻ്റെ ഒരു ചരിഞ്ഞ ഭാഗത്തായിരിക്കും. ഫെബ്രുവരി 28-നോട് അടുത്ത് പൗർണ്ണമി വരുന്നതിനാൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും സാധാരണയിലും തിളക്കത്തോടെ കാണപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ആകാശവിസ്മയം കുറച്ച് സമയത്തേക്ക് മാത്രമാണ് ദൃശ്യമാവുക.

Related Stories

No stories found.
Metro Australia
maustralia.com.au