ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു

"റെഡ്സ്", "സംതിംഗ്സ് ഗോട്ട ഗിവ്", "മാർവിൻസ് റൂം" എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഹാൾ മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ നേടിയിട്ടുണ്ട്.
ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു
ഡയാൻ കീറ്റൺPhoto: DIMITRIOS KAMBOURIS / AFP
Published on

1977-ലെ ആനി ഹാൾ എന്ന സിനിമയിലൂടെ ഓസ്കർ നേടിയ പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു (79). മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ എന്ന രോഗത്തോട് പോരാടിയതായി റിപ്പോർട്ടുകൾ ഉണ്ട്. വിവാഹം കഴിച്ചിട്ടില്ലാത്ത കീറ്റണിന്, ദത്തുപുത്രി ഡെക്സ്റ്ററും മകൻ ഡ്യൂക്കും ഉണ്ട്. അതേസമയം "ആനി ഹാൾ" വിജയത്തിന് പുറമേ, "റെഡ്സ്", "സംതിംഗ്സ് ഗോട്ട ഗിവ്", "മാർവിൻസ് റൂം" എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഹാൾ മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ നേടിയിട്ടുണ്ട്. "ദി ഗോഡ്ഫാദർ", "ഫാദർ ഓഫ് ദി ബ്രൈഡ്", "ബേബി ബൂം" എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങൾ.

Related Stories

No stories found.
Metro Australia
maustralia.com.au