

ഓഗസ്റ്റ് 29 മുതൽ പ്രാബല്യത്തിൽ വരുന്ന 15 ശതമാനം താരിഫ് വർദ്ധനവിനെ തുടർന്ന്, ന്യൂസിലൻഡ് അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചു. യുഎസിലേക്കുള്ള പാഴ്‌സൽ സേവനങ്ങൾ നിർത്തിവയ്ക്കുന്നത് താൽക്കാലികമാണെന്നും കഴിയുന്നത്ര വേഗത്തിൽ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും NZ ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. "വളരെ സങ്കീർണ്ണമായ ഒരു സാഹചര്യത്തോട് ഞങ്ങൾ വേഗത്തിൽ പ്രതികരിക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകാൻ NZ പോസ്റ്റ് ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല തപാൽ ഓപ്പറേറ്റർമാരും യുഎസിലേക്ക് അയയ്ക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു," NZ പോസ്റ്റിന്റെ ഔദ്യോഗിക മാധ്യമ പ്രസ്താവനയിൽ വ്യക്തമാക്കി.