ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് കറതേര്‍സ് നിരീക്ഷണ കേന്ദ്രം

സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന സോളാർ കാറ്റും സോളാർ സ്റ്റോം സംഭവങ്ങളും ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.
ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് കറതേര്‍സ് നിരീക്ഷണ കേന്ദ്രം
കറതേര്‍സ് ഒബ്‍സർവേറ്ററി 2025 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.
Published on

വാഷിംഗ്‌ടണ്‍: നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം രണ്ടുവർഷം നീളുന്ന പുതിയ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു. ഭൂമിയുടെ ഏറ്റവും പുറത്തെ അന്തരീക്ഷ പാളിയായ എക്സോസ്‍ഫിയറിനെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ഹൈഡ്രജൻ സമൃദ്ധമായ ഈ പാളി അൾട്രാവയലറ്റ് പ്രകാശത്തിൽ 'ജിയോകോറോണ' എന്ന പ്രകാശവലയമായി പ്രത്യക്ഷപ്പെടുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെ, സൂര്യനും ഭൂമിക്കും ഇടയിലുള്ള L1 പോയിന്‍റിലെ ഭ്രമണപഥത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് ജിയോകോറോണയുടെ പ്രകാശം തുടർച്ചയായി ചിത്രീകരിച്ച് ശാസ്ത്രജ്ഞർക്ക് വിശകലനം ചെയ്യാൻ സാധിക്കും.

Also Read
പുനരുപയോഗ ഊർജ്ജ പദ്ധതികൾ: പ്രാദേശിക വിഹിതം നിർബന്ധമാക്കണമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ
ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് കറതേര്‍സ് നിരീക്ഷണ കേന്ദ്രം

2025 സെപ്റ്റംബറിലാണ് വിക്ഷേപിച്ച കറതേര്‍സ് ഒബ്‍സർവേറ്ററി 2026 ജനുവരിയോടെയാണ് സൂര്യൻ–ഭൂമി L1 പോയിന്‍റിലെ ഹാലോ ഭ്രമണപഥത്തിൽ എത്തിയത്. ഹൈഡ്രജൻ ജിയോകോറോണയുടെ ദൃശ്യങ്ങൾ പകർത്താൻ രണ്ടു അൾട്രാവയലറ്റ് ക്യാമറകള്‍ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ദൗത്യത്തിന്‍റെ ഭാഗമായി എക്സോസ്‍ഫിയറിന് ചുറ്റുമുള്ള ഹൈഡ്രജൻ ഹാലോയുടെ വ്യാപനവും ചുരുങ്ങലും രണ്ടുവർഷക്കാലം നിരീക്ഷിക്കും. സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന സോളാർ കാറ്റും സോളാർ സ്റ്റോം സംഭവങ്ങളും ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. ബ്രിട്ടീഷ് പ്രതിരോധ കമ്പനി ബിഎഇ സിസ്റ്റംസ് ആണ് ഈ ചെറിയ ഉപഗ്രഹം വികസിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഉർബാന-ചാമ്പെയ്ൻ ആണ് പദ്ധതി നയിക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au