ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്റാൻ മംദാനി

അമേരിക്കയിൽ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുളളിലാണ് മംദാനിയുടെ സത്യപ്രതിജ്ഞ നടന്നത്.
ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്റാൻ മംദാനി
സ്വകാര്യ ചടങ്ങാണ് അര്‍ധരാത്രിയിലെ സത്യപ്രതിജ്ഞ.
Published on

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്റാൻ മംദാനി. അമേരിക്കയിൽ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുളളിലാണ് മംദാനിയുടെ സത്യപ്രതിജ്ഞ നടന്നത്. വിശുദ്ധ പുസ്തകമായ ഖുര്‍ആനില്‍ കൈവച്ചാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. പൊതു-സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മംദാനി മൂന്ന് ഖുര്‍ആന്‍ പുസ്തകങ്ങള്‍ ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഉപദേഷ്ടാവ് സാറ റഹീം നേരത്തെ പറഞ്ഞു.

Also Read
സിഡ്നി ന്യൂ ഇയർ ആഘോഷം: നല്ല പെരുമാറ്റത്തിന് പൊലീസിന്റെ പ്രശംസ
ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്റാൻ മംദാനി

വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിലാണ് മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. 1904-ല്‍ നിര്‍മ്മിച്ച് 1945-ല്‍ ഉപേക്ഷിക്കപ്പെട്ട പഴയ 'സിറ്റി ഹാള്‍' സബ്‌വേ സ്റ്റേഷനാണിത്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. നഗരത്തിന്റെ പഴയകാല വീര്യത്തിന്റെ അടയാളമായി സബ്‌വേ സ്റ്റേഷന്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞ വേദിയായി ഇവിടം തെരഞ്ഞെടുക്കാന്‍ മംദാനിയെ പ്രേരിപ്പിച്ചത്. സ്വകാര്യ ചടങ്ങാണ് അര്‍ധരാത്രിയിലെ സത്യപ്രതിജ്ഞ. തുടര്‍ന്ന് പകല്‍ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്‍പ്പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Related Stories

No stories found.
Metro Australia
maustralia.com.au