ലോകത്ത് ആറിലൊരാള്‍ ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്ന് WHO

ലോകത്ത് ആറിലൊരാള്‍ ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്ന് WHO
Published on

ലോകമെമ്പാടുമുള്ള ആറ് പേരിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നു എന്ന് ലോക ആരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ പറയുന്നു. ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങൾക്ക് കാരണമാകുന്നുവെന്നും ലോക ആരോഗ്യ സംഘടനയുടെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് പ്രതിവർഷം 8,71,000 ൽ അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നത്.പ്രത്യേകിച്ച് യുവാക്കളെയും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയുമാണ് ഏകാന്തത കൂടുതലായി ബാധിക്കുന്നത്. പ്രായപൂർത്തിയായ മൂന്ന് പേരിൽ ഒരാളും കൗമാരപ്രായക്കാരായ നാല് പേരിൽ ഒരാളും ഏകാന്തത അനുഭവിക്കുന്നു.

ലോകത്തെ 13 വയസ്സു മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ 17 ശതമാനം മുതൽ 21 ശതമാനം പേര്‍ ഏകാന്തത അനുഭവിക്കുന്നതായാണ് കണക്കുകള്‍. ഈ വിഭാഗത്തിൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 24 ശതമാനം ആളുകളും ഏകാന്തത അനുഭവപ്പെടുമ്പോൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 11 ശതമാനമാണ്. ഭിന്നശേഷിക്കാർ, അഭയാര്‍ത്ഥികള്‍ അല്ലെങ്കില്‍ കുടിയേറ്റക്കാര്‍, എൽ ജി ബി ടി ക്യു (LGBTQ+) വ്യക്തികള്‍, തദ്ദേശീയ ഗ്രൂപ്പുകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവർ മറ്റ് സാധാരണ ജനങ്ങളെക്കാൾ കൂടുതൽ മാനസിക പിരിമുറുക്കങ്ങൾക്ക് ഇരയാകേണ്ടി വരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

Metro Australia
maustralia.com.au