വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കിഴക്കൻ നേപ്പാളിൽ വൻ നാശനഷ്ടം, 52 മരണം

ഇലാം, ബാര, കഠ്മണ്ഡു തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം ആളുകളെ കാണാതായത്.
flood nepal
മലവെള്ളപ്പാിൽ (പ്രതീകാത്മക ചിത്രം)Sadiq Nafee/Unsplash
Published on

കഠ്മണ്ഡു: കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നേപ്പാളിൽ വന്‍ നാശനഷ്ടം. കിഴക്കൻ നേപ്പാളിൽ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 52 ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ഇവിടുത്തെ ഇലാം ജില്ലയിലാണ് ഏറ്റവും നാശനഷ്ങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇവിടെ മാത്രം 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്ത പ്രദേശങ്ങളിൽ സായുധ പൊലീസ് സേനയും (എപിഎഫ്) ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാപ്രവർത്തനം തുടരുകയാണ്..

ഇലാം, ബാര, കഠ്മണ്ഡു തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം ആളുകളെ കാണാതായത്. കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നീ അഞ്ച് പ്രവിശ്യകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

Also Read
പ്രതിരോധമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദർശനം; പ്രതിരോധവും ബിസിനസും അജണ്ടയിൽ,3 കരാറുകളിൽ ഒപ്പുവയ്ക്കും
flood nepal

റസുവ ജില്ലയിലെ ലാങ്‌ടാങ് കൺസർവേഷൻ ഏരിയയിൽനദി കരകവിഞ്ഞ് ഒഴുകുകയും നാല് ആളുകളം കാണാതാവുകയും ചെയ്തു.

കാലാവസ്ഥാ പ്രശ്നങ്ങളെത്തുടർന്ന് കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വിമാന സർവീസുകൾ അധികൃതർ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നേപ്പാൾ ദുരന്തത്തിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au