ജപ്പാന്‍ പ്രധാനമന്ത്രി രാജിവെച്ചു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം.
ജപ്പാൻ പ്രധാനമന്ത്രി രാജി വെച്ചു
ജപ്പാൻ പ്രധാനമന്ത്രി രാജി വെച്ചു
Published on

ജപ്പാന്‍ : ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് രാജി. ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. 2027 സെപ്തംബര്‍ വരെ ഇഷിബക്ക് കാലാവധി ഉണ്ടായിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും.

Also Read
ന്യൂസിലൻഡ് കുറ്റവാളി ടോം ഫിലിപ്‌സ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു
ജപ്പാൻ പ്രധാനമന്ത്രി രാജി വെച്ചു

ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കനത്ത പരാജയം നേരിട്ടിരുന്നു. കേവല ഭൂരിക്ഷത്തിനാവശ്യമായ 248 സീറ്റുകള്‍ ലഭിച്ചിരുന്നില്ല. ഇതോടെ മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാതായി മാറുന്ന സാഹചര്യം ഉണ്ടായിരുന്നു. പാര്‍ട്ടി സമ്പൂര്‍ണ്ണ നവീകരണം ആവശ്യമാണെന്നാണ് ഇതിന് പിന്നാലെ ഉയര്‍ന്ന ആവശ്യം. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്..

Related Stories

No stories found.
Metro Australia
maustralia.com.au