ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍

ഇസ്രയേലിലെ ബീര്‍ഷെബ നഗരത്തിന് സമീപം നിയോ ഹോവാവ് വ്യാവസായിക മേഖലയിലാണ് ഇറാന്റെ ആക്രമണമുണ്ടായത്.
ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍
ബുഷെഹര്‍ ആണവനിലയം (X)
Published on

ബുഷെഹര്‍ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. തെക്കന്‍ ഇസ്രയേലിലെ കെമിക്കല്‍ പ്ലാന്റിന് നേരെ ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിലെ ബീര്‍ഷെബ നഗരത്തിന് സമീപം നിയോ ഹോവാവ് വ്യാവസായിക മേഖലയിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. വാതക ചോര്‍ച്ച കണക്കിലെടുത്ത് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരികയാണ്.

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ഇറാനില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഇറാന്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സേത് വ്യക്തമാക്കി. ഇറാന് പിന്തുണയുമായി ഹുതികളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ചുകൊണ്ടാണ് ഹുതികളും യുദ്ധത്തില്‍ പങ്കാളിയായത്.

Related Stories

No stories found.
Metro Australia
maustralia.com.au