ഓസ്‌ട്രേലിയൻ സൈനിക വിമാനങ്ങൾ ലക്ഷ്യം വച്ചേക്കാം; അമേരിക്ക 'ഭീകരവാദികൾ' എന്ന് ഇറാൻ മന്ത്രി

കഴിഞ്ഞയാഴ്ചയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ഇ7 വെഡ്‌ജ്ടെയിൽ (E7 Wedgetail) നിരീക്ഷണ വിമാനവും 85 സൈനികരെയും യുഎഇയിലേക്ക് അയച്ചത്
Donald Trump and Benjamin Netanyahu.
Donald Trump and Benjamin Netanyahu.AP: Alex Brandon
Published on

ടെഹ്‌റാൻ: പശ്ചിമേഷ്യൻ കടലിടുക്കിൽ വിന്യസിച്ചിരിക്കുന്ന ഓസ്‌ട്രേലിയൻ സൈനിക ആസ്തികൾ ഇറാന്റെ ലക്ഷ്യമായേക്കാമെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രി എസ്മയിൽ ബാഗേയി. എബിസി (ABC) ചാനലിന്റെ '7.30' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയയുടെ പ്രതിരോധ നീക്കങ്ങളെയും ആക്രമണങ്ങളെയും ഒരേപോലെയാണ് ഇറാൻ കാണുന്നതെന്നും അക്രമികൾക്കൊപ്പം നിൽക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ചയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ഇ7 വെഡ്‌ജ്ടെയിൽ (E7 Wedgetail) നിരീക്ഷണ വിമാനവും 85 സൈനികരെയും യുഎഇയിലേക്ക് അയച്ചത്. ഇത് ഇറാന് നേരെയുള്ള ആക്രമണത്തിന്റെ ഭാഗമാണെന്ന് ബാഗേയി ആരോപിച്ചു. കൂടാതെ, ഏഷ്യൻ കപ്പിനിടെ ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകിയ ഓസ്‌ട്രേലിയൻ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. താരങ്ങളെ ഓസ്‌ട്രേലിയ 'ബന്ദികളാക്കുകയായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.

മുൻ ആയത്തുള്ള അലി ഖമേനിയെ വധിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടി 'ഭീകരപ്രവർത്തനം' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ ആശങ്കപ്പെടുമ്പോൾ, തങ്ങൾ സ്വന്തം പൗരന്മാരുടെ ജീവനെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ തടയാൻ തങ്ങളുടെ സൈന്യം സന്നദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Metro Australia
maustralia.com.au