
വിംബിള്‍ഡണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്യാംതെകിന്. ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ 6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പോളണ്ട് താരത്തിന്റെ ജയം. ഫൈനല്‍ ഒരു മണിക്കൂര്‍ പോലും നീണ്ടു നിന്നില്ല.
ഇഗ സ്യാംതെകിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. കരിയറിലെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീടവും. പുരുഷ, വനിത വിഭാഗങ്ങളില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിംബിള്‍ഡണ്‍ ജേതാവായും ഇഗ മാറി. കരിയറിലെ 23ാം കിരീടമാണ് താരത്തിനിത്.
ടെന്നിസ് ചരിത്രത്തില്‍ എതിരാളിക്ക് ഒറ്റ പോയിന്റ് പോലും വിട്ടുകൊടുക്കാതെ ജയിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഇത്തരമൊരു നേട്ടം.