ഇനി സിഡ്നിയിലേക്കില്ല, ചെലവ് കുറഞ്ഞ, ടാക്സില്ലാത്ത ജീവിതം, ദുബായ് നല്കിയത്

സിഡ്നിയിലെ വാടക പ്രതിസന്ധി വിട്ട് ദുബായിലെ നികുതിയില്ലാത്ത ജീവിതത്തിലേക്ക് വന്ന കഥ
Dubai
DubaiZQ Lee / Unsplash
Published on

സ്വന്തം രാജ്യത്താണ് താമസമെങ്കിലും സ്വന്തമായി വീട് ഇല്ലെന്നതും വാടകയ്ക്ക് നിൽക്കുന്നതിലെസാമ്പത്തിക പ്രതിസന്ധിയും മടുപ്പിക്കുന്ന ഒന്നാണ്. ഇത്തരമൊരു ഘട്ടത്തിൽ നികുതിയില്ലാത്ത ജീവിതവും മെച്ചപ്പെട്ട സൗകര്യങ്ങളും ആഗ്രഹിച്ചാൽ അതിൽ തെറ്റുപറയുവാൻ പറ്റില്ല. അത്തരത്തിലൊന്നാണ് ബ്രിസ്‌ബെയ്ൻ സ്വദേശി ലൂയിസ് സ്റ്റാർക്കി സിഡ്നിയിലെ വാടക പ്രതിസന്ധി വിട്ട് ദുബായിലെ നികുതിയില്ലാത്ത ജീവിതത്തിലേക്ക് വന്ന കഥ.

Also Read
പ്രവാസി സിനിമ പ്രേമികൾക്കായി വൈശാഖിന്റെ ‘ഫസ്റ്റ് ഫ്രെയിം'; ആദ്യ ക്യാമ്പ് ഗോൾഡ് കോസ്റ്റിൽ
Dubai

സിഡ്നിയിലെ ഉയർന്ന ജീവിത ചെലവ് ഒഴിവാക്കാനും കൂടുതൽ അവസരങ്ങളും വളർച്ചയും തേടിയാണ് ലൂയിസ് സ്റ്റാർക്കി ദുബായിലെത്തിയത്. ആദ്യം ബ്രിസ്‌ബെയ്‌നിൽ നിന്ന് സിഡ്നിയിലേക്ക് മാറിയ ലൂയിസ് പിന്നീട് പൂർണമായും ഓസ്ട്രേലിയ വിടാനാണ് തീരുമാനിച്ചത്. ഇവിടെ വർഷത്തിൽ $100,000 ഉണ്ടാക്കി അതിൽ നിന്ന് $79,000 മാത്രമാണ് നികുതി കഴിഞ്ഞ് കൈയിൽ ലഭിച്ചിരുന്നത്. എന്നാൽ ദുബായിലെത്തിയപ്പോൾ കഥയാകെ മാറി.

ദുബായിൽ ഇവർ ഇപ്പോൾ ഏകദേശം $27,000 (66,000 AED) ഒരു പുതിയ ഒരു ബെഡ്‌റൂം ഫ്ലാറ്റിനായി ഒരുവർഷം ചിലവിടുന്നു. കാർപാർക്ക്, പുതിയ ഉപകരണങ്ങൾ, മികച്ച സൗകര്യങ്ങൾ, ജിം എന്നിവയും ഉൾപ്പെടുന്നു. സിഡ്നിയിൽ കാർപാർക്കും ഇല്ലാത്ത ഒരു സ്റ്റുഡിയോയ്ക്ക് താൻ $35,000 വർഷം കൊടുക്കേണ്ടി വന്നിരുന്നു. പണത്തിന് ലഭിക്കുന്ന മൂല്യം താരതമ്യപ്പെടുത്താനാവില്ല എന്നാണ് രണ്ടിടങ്ങളെയും കണക്കിലെടുത്ത് ലൂക്കി പറയുന്നത്.

ദുബായും അബുദാബിയും ഉൾപ്പെടെ യു.എ.ഇയിൽ ഏകദേശം 20,000 ഓസ്ട്രേലിയക്കാർ താമസിക്കുന്നുണ്ടെന്നാണ് Atlas Wealth Group കണക്കാക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au