ആഗോള ഫോസിൽ ഇന്ധന നിയന്ത്രണം പുനഃപരിശോധിക്കരുത്: തുവാലുവിൽ പസഫിക് രാജ്യങ്ങളുടെ മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം എന്നത് കേവലം കണക്കുകളോ ലക്ഷ്യങ്ങളോ മാത്രമല്ലെന്നും, അത് മനുഷ്യജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.
ഫോസിൽ ഇന്ധന നിയന്ത്രണം പുനഃപരിശോധിക്കരുത്: പസഫിക് മുന്നറിയിപ്പ്
L-R, the Fijian prime minister, , Tuvalu's prime minister, and Australia's prime minister (Photograph: Mick Tsikas/Reuters)
Published on: 

ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനം പുനഃപരിശോധിക്കാൻ അനുവദിക്കരുതെന്ന് പസഫിക് ദ്വീപ് രാജ്യങ്ങളിലെ നേതാക്കൾ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി, സമുദ്രനിരപ്പിൽ നിന്ന് ഏറെ താഴെ സ്ഥിതി ചെയ്യുന്ന പസഫിക് രാജ്യമായ തുവാലുവിൽ (Tuvalu) ചേർന്ന ഉച്ചകോടിയിലാണ് നേതാക്കൾ ഈ നിലപാട് വ്യക്തമാക്കിയത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഫിജി പ്രധാനമന്ത്രി സിതിവേനി റബൂക്ക എന്നിവരുൾപ്പെടെ പതിനാലോളം രാജ്യ തലവന്മാരും കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിമാരും ഉൾപ്പെടെ അൻപതോളം പ്രമുഖ നയതന്ത്ര പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

2023-ൽ ദുബായിൽ നടന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയിലാണ് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ചരിത്രപരമായ കരാറിൽ ആഗോളതലത്തിൽ ധാരണയായത്. എന്നാൽ സമീപകാലത്തായി വൻകിട എണ്ണ ഉൽപ്പാദന രാജ്യങ്ങളുടെ സമ്മർദ്ദം മൂലം ഇതിൽ അയവ് വരുത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ഫിജി പ്രധാനമന്ത്രി, ദുബായ് കരാറിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ അനുവദിക്കില്ലെന്നും, ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പിന്മാറ്റം ആഗോള കരാറിന്റെയും ശാസ്ത്രീയ യാഥാർത്ഥ്യത്തിന്റെയും ഭാഗമാണെന്നും കൂട്ടിച്ചേർത്തു.

Also Read
30 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മീസിൽസ് വ്യാപനം; അമേരിക്കയിൽ 3,900 കേസുകൾ
ഫോസിൽ ഇന്ധന നിയന്ത്രണം പുനഃപരിശോധിക്കരുത്: പസഫിക് മുന്നറിയിപ്പ്

സമുദ്രനിരപ്പിൽ നിന്ന് കേവലം രണ്ടു മീറ്ററിൽ താഴെ മാത്രം ഉയരമുള്ള തുവാലു, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കഠിനമായി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. തങ്ങളുടെ ദ്വീപുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും, ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടമെടുക്കാൻ നിർബന്ധിതരാക്കരുതെന്നും തുവാലു പ്രധാനമന്ത്രി ഫെലേതി തിയോ പറഞ്ഞു. സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച് 2050 ഓടെ പ്രതിവർഷം 34 മില്യൺ യു.എസ് ഡോളറിന്റെയും, 2100 ഓടെ രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തേക്കാൾ കൂടുതൽ തുകയുടെ സാമ്പത്തിക നഷ്ടവും തുവാലുവിന് നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം എന്നത് കേവലം കണക്കുകളോ ലക്ഷ്യങ്ങളോ മാത്രമല്ലെന്നും, അത് മനുഷ്യജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രതികരിച്ചു. തുവാലുവിൽ നടന്ന ഭൂമി വീണ്ടെടുക്കൽ പദ്ധതികളും പ്രകൃതിദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും നേതാക്കൾ സന്ദർശിക്കുകയും ചെയ്തു. സമുദ്രത്തിന്റെ താപനില ഉയരുന്നതിനനുസരിച്ച് തങ്ങളുടെ മത്സ്യസമ്പത്തും സമ്പദ്‌വ്യവസ്ഥയും നശിക്കുന്നതിന് മുൻപ് ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് പസഫിക് രാജ്യങ്ങളുടെ പ്രധാനം ആവശ്യം.

Metro Australia
maustralia.com.au