

തായ്ലൻഡിൽ ക്രെയിൻ തകർന്ന് ട്രെയ്ൻ പാളം തെറ്റി 22 പേർ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായി സിഖിയോ ജില്ലയിലേക്ക് പോയ ട്രെയ്നാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. . അതിവേഗ റെയിൽ പദ്ധതിക്കായി നിർമാണത്തിലിരുന്ന ക്രെയ്ൻ വീണതിനെ തുടർന്ന ട്രെയ്ൻ പാളം തെറ്റി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ട്രെയ്നിൽ തീ പടർന്നത് അപകടത്തിൻ്റെ തീവ്രത കൂട്ടി. നിലവിൽ രക്ഷപ്രവർത്തനങ്ങൾ തുടരുകയാണ്. അപകടത്തിൽ 22 കൊല്ലപ്പെട്ടതായും മുപ്പതിലധികം പേർക്ക് പരിക്കേറ്റതായും ലോക്കൽ പൊലിസ് അറിയിച്ചു.