എൽസ്റ്റണിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു.
House
HousePRD
Published on

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന രണ്ട് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. ഒരു വീടിന്‍റെ വാർപ്പ് ഇന്ന് പൂർത്തീകരിക്കും. ഇതോടെ വാർപ്പ് കഴിഞ്ഞ വീടുകളുടെ എണ്ണം ആറാകും. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു.

224 വീടുകളുടെ പ്ലോട്ട് സെറ്റ് ഔട്ട്‌, 175 വീടുകളുടെ ഫൂട്ടിങ് സെറ്റ് ഔട്ട്‌, 172 വീടുകളുടെ എർത്ത് വർക്ക്‌, 75 വീടുകളുടെ പ്ലെയിൻ സിമന്റ്‌ കോൺക്രീറ്റ്, 40 വീടുകളുടെ ഫൂട്ടിങ്‌, 33 വീടുകളുടെ സ്റ്റം കോളം, 11 വീടുകളുടെ പ്ലിന്ത് വർക്ക്‌, 9 വീടുകളുടെ ഷിയർ വാൾ, 6 വീടുകളുടെ മേൽകൂര സ്ലാബ് വർക്ക്‌ എന്നിവയും പൂർത്തിയായി.

Also Read
അമീബിക് മസ്തിഷ്കജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ രണ്ട് മരണം
House

എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ 410 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകൾ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 30ന് ആദ്യ സോണിലെ ഒരു വീടിന്റെ കോളം, റിങ് ബീം, റൂഫ് സ്ലാബ് കോൺക്രീറ്റ്, പാരപെറ്റ്, പ്ലാസ്റ്ററിങ്, ടൈൽ വർക്ക് ഉൾപ്പെടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കിയിരുന്നു

Related Stories

No stories found.
Metro Australia
maustralia.com.au