വയനാട് ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ

വാഹനങ്ങൾ പോകുന്ന സമയത്താണ് അപകടം ഉണ്ടായത്.
താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ.
താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ.
Published on

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ. വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങൾ പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ജെസിബികൾ ഉപയോഗിച്ചാണ് മണ്ണ് മാറ്റിയത്. പാറ പൊട്ടിച്ച് നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒരു നിരയായി വയനാട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിട്ടു തുടങ്ങി. അതേസമയം ഗതാഗതം നിരോധിച്ചതോടെ താമരശ്ശേരി ചുരം വഴി കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മണ്ണ് വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ടെന്നും കളക്ടറും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയതായും മന്ത്രി ഒ ആർ കേളു പ്രതികരിച്ചിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au