
ചെന്നൈ: നടൻ വിജയുടെ കരൂരില്‍ തമിഴക വെട്രി കഴകം റാലിയിൽ സംഭവിച്ച അപകടത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിസ് 38 പേരാണ് മരിച്ചത്. ആവശ്യനെങ്കിൽ സഹായം വാഗ്ദാനം ചെയ് ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചതായും സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസബുക്ക് പോസ്റ്റ്:
'തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.