

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിത്വത്തിൽ വൻ ട്വിസ്റ്റ്. വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാൽ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആർ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തി. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവർ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. പ്രഖ്യാപനം വരും വരെ പരസ്യ പ്രതികരണം ഉണ്ടാവരുതെന്ന് ശ്രീലേഖയോട് നേതൃത്വം അഭ്യർഥിച്ചു. ശ്രീലേഖ ഡെപ്യൂട്ടി മേയറാകാനും സാധ്യതയില്ലെന്നാണ് വിവരം.