യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്

കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും സിസ്റ്റർ പറയുന്നു.
യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത
രൂപതയിൽ നിന്നോ ഫ്രാങ്കോയിൽ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല എന്നും സിസ്റ്റ‍ർ പറയുന്നു.(Asianet news)
Published on

തിരുവനന്തപുരം: കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്. പ്രമുഖ മലയാളം മാധ്യമ ചാനലിലാണ് സിസ്റ്റർ ആദ്യമായി യാതനകൾ തുറന്ന് പറയുന്നത്. കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും സിസ്റ്റർ പറയുന്നു. കൂടാതെ, മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ബാക്കിയുള്ള ഞങ്ങൾ മൂന്ന് പേർ കഴിയുന്നത്. സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്ക് എത്തിച്ചതെന്നും പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി. കുടുംബത്തെയും കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസിൽ കുടുക്കാൻ നോക്കി. ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകൾ മഠത്തിൽ ഉണ്ടായിരുന്നുവെന്നും പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം നടന്നു. രൂപതയിൽ നിന്നോ ഫ്രാങ്കോയിൽ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല എന്നും സിസ്റ്റ‍ർ പറയുന്നു.

Also Read
നോർത്ത് ക്വീൻസ്‌ലാൻഡിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ജീവന് ഭീഷണിയുള്ള മിന്നൽ പ്രളയത്തിന് സാധ്യത
യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത

കൂടാതെ, ഭയംകൊണ്ടാണ് മിണ്ടാതിരുന്നതെന്നും പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന ചോദ്യം ഉയർന്നു. ഒരു കന്യാസ്ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യ ശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്നാൽ അന്ന് താൻ സഭയിൽ നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം. 'മഠം ചാടി' എന്ന പേരിലാണ് പിന്നീട് താൻ അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും നാണക്കേടാണ്. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്. എല്ലാം ഉള്ളിലൊതുക്കി മഠത്തിൽ കഴിയേണ്ട സാഹചര്യമായിരുന്നു. പല മഠത്തിലും വേറെ ചിലർക്കും സമാനമായ അനുഭങ്ങളുണ്ട് എന്നും സിസ്റ്റർ റാണിറ്റ് പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au