തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും അപകടസാധ്യതയുള്ള ഇടങ്ങളുടെ പട്ടിക പുറത്തിറക്കി പോലീസ്. സെക്രട്ടറിയേറ്റിന് മുൻവശം ഉൾപ്പെടെ പത്ത് ഇടങ്ങളാണ് പട്ടികയിലുള്ളത്. ഇത് കൂടാതെ, . കിഴക്കേക്കോട്ട, കിള്ളിപ്പാലം, ചാക്ക, തമ്പാനൂർ ഫ്ലൈ ഓവർ, പ്ലാമൂട് ജംക്‌ഷൻ, തമ്പാനൂർ, മുട്ടത്തറ എന്നിവിടങ്ങളാണ് അപകടസാധ്യതയുള്ള സ്ഥലങ്ങൾ.
Read More: ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരത്തിൽ എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്
ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റുന്നതാണ് സെക്രട്ടറിയേറ്റിനു മുന്നിലെ അപകടങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവിടെ കൃത്യമായി ട്രാഫിക് മാര്‍ക്കിങ്ങും സിഗ്നൽ ലൈറ്റും ഉണ്ടെങ്കിലും സമരത്തിനെത്തുന്നവരും മറ്റും റോഡിലെ ഒരുവയി കയ്യേറുമ്പോൾ കാൽനടക്കാർക്ക് റോഡിലേക്ക് ഇറങ്ങേണ്ടി വരുന്നു. ഇത് ഡ്രൈവർമാർ കാണാതെ പോകുന്നു.
തമ്പാനൂരിൽ കുരുക്കുണ്ടാക്കുന്നത് കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും ആണെന്നും റിപ്പോർട്ടിൽ പറയുന്നു. തിരക്കേറിയ റോഡിസ് നിന്ന് കെഎസ്ആർടിസി ടെർമിനലിലേക്ക് ബസുകൾ കയറുന്നതു ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്നു. അതേസമയം, കിഴക്കേക്കോട്ടയിലെ അപകടങ്ങൾക്കു കാരണം പാർക്കിങ് പ്രശ്നങ്ങളാണ്. മൂന്നു വരി റോഡിൽ രണ്ട് വരികളും ബസുകളുടെ പാർക്കിങ്ങിനാണ് ഉപയോഗിക്കുന്നത്.