ഉപയോ​ഗിക്കാത്ത വസ്ത്രങ്ങൾ മാറ്റിയെടുക്കാം, സ്വാപ് ഷോപ്പിൽ പോകാം

ഓഗസ്റ്റ് 18 മുതൽ 23 വരെ ഓണം വിപണന മേളയോടനുബന്ധിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്.
Swap Shop
Priscilla Du Preez 🇨🇦/ Unsplash
Published on

തിരുവനന്തപുരം: പല കാരണങ്ങളാൽ നമ്മുടെ കയ്യിൽ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ കാണും. സൈസ് ശരിയാകാതെ വന്നിട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത വസ്ത്രങ്ങൾ മാറ്റിയെടുത്താലോ? അതിനുള്ള അവസരവുമായി വന്നിരിക്കുകയാണ് തിരുവനന്തപുരം കളക്ടറേറ്റ്.

Read More: ശൈത്യകാലത്ത് ശരാശരിയിലും അധികം മഴ,പെർത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ണഘോഷങ്ങളുടെ ഭാഗമായി സിഫൈവ് ഫൗണ്ടേഷന്റെയും കളക്ടറേറ്റ് സ്റ്റാഫ്‌ റിക്രിയേഷൻ ക്ലബ്ബിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം കളക്ടറേറ്റ് അങ്കണത്തിൽ സ്വാപ്പ് ഷോപ്പ് (SWAP SHOP) സംഘടിപ്പിക്കുകയാണ്.

വസ്ത്രങ്ങൾ വൃത്തിയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം ഇഷ്ടമുള്ള വസ്ത്രങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം. ഓഗസ്റ്റ് 18 മുതൽ 23 വരെ ഓണം വിപണന മേളയോടനുബന്ധിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്.

ഉപയോഗിക്കാതെ വച്ചിരിക്കുന്ന നല്ല വസ്ത്രങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താൻ പദ്ധതി സഹായിക്കും. വീടുകളിൽ വസ്ത്രങ്ങൾ കൂടികിടന്ന് വീട് വൃത്തികേടാകുന്ന് തടയുന്നതിനും ഇതു വഴി സാധിക്കും. കളക്ടറേറ്റിലെ ജീവനക്കാർക്ക് പുറമേ പൊതുജനങ്ങൾക്കും ഈ അവസരം ഉപയോ​ഗപ്പെടുത്താം.

Metro Australia
maustralia.com.au