പിഎം ശ്രീയെ എതിർക്കാൻ CPI; മന്ത്രിമാർക്ക് നിർദേശം നൽകി ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്.
പിഎം ശ്രീയെ എതിർക്കാൻ CPI
ബിനോയ് വിശ്വം(Photo | Vincent Pulickal)
Published on

തിരുവനന്തപുരം: പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ. ഇത് സംബന്ധിച്ച് സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദേശിച്ചു. ഇന്നത്തെ അജണ്ടയില്‍ പിഎം ശ്രീ പദ്ധതിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനും സിപിഐ തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിനും സിപിഐക്കും പിഎം ശ്രീയില്‍ ഒരേ നിലപാടാണുള്ളത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതി അനുവദിക്കില്ലെന്നും ബിനോട് വിശ്വം വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au