
ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് എംപിമാർ ഉൾപ്പെടെയുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനം അടിയന്തരമായി ചെന്നൈയിൽ ലാൻഡ് ചെയ്തു. തിരുവനന്തപുരം- ഡൽഹി എഐസി 2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാർ ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു.
Read More: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ട്രാക്കിൽ, സർവീസ് ഇന്ന് മുതൽ
വിമാനത്തിലെ വെതർ ഡാറില് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വൈകിട്ട് 7.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സാങ്കേതിക കാരണങ്ങളാൽ വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയത്.
മറ്റൊരു വിമാനത്തിൽ എല്ലാവരെയും യാത്രക്കാരെ ഡൽഹിയിലെത്തിക്കും.