സംസ്ഥാന സ്‌കൂൾ കലോത്സവം: സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

2026 ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ വേദികളിലായാണ് കലോൽസവം നടക്കുന്നത്.
Mohanlal
64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥി
Published on

തൃശൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ വേദികളിലായാണ് കലോൽസവം നടക്കുന്നത്. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുമായി 2025 ഡിസംബർ 20ന് വിപുലമായ പരിപാടികൾ തൃശ്ശൂരിൽ സംഘടിപ്പിച്ചിട്ടുണ്ട്.

Also Read
നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് കോൺക്ലേവ്; ജനുവരിയിൽ വയനാട്ടിൽ
Mohanlal

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങുകളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവരും പങ്കെടുക്കും. രാവിലെ 11 ന് തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിന്റെ കാൽനാട്ടു കർമ്മം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവ നടക്കും. തുടർന്ന് വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരും.

5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും, ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളും ആണ് ഉള്ളത്. മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വാഗതസംഘത്തിന്റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au