
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനെ പരിഹസിച്ച് ബിജെപി തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ. ആരോപണം ഉന്നയിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ കൃത്രിമം കാട്ടിയവരെ കണ്ടുപിടിക്കണമെന്ന് അനീഷ് കുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തോറ്റത് അംഗീകരിക്കാതെ ജനവിധിയെ അപമാനിക്കുന്ന സുനിൽ കുമാർ സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്ത് കൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് വിശദീകരിക്കട്ടെ. ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ ആരാണ് കൃത്രിമം കാട്ടിയതെന്നല്ലേ പറയേണ്ടത്. സ്വന്തം വാർഡിലും പഞ്ചായത്തിലും പോലും എൽഡിഎഫ് അണികൾ താങ്കൾക്ക് വോട്ട് ചെയ്യാതിരുന്നത് ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയത് കൊണ്ടാണോ? മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും അനീഷ് കുമാർ പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം: