
സംസ്ഥാനത്ത് തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്പന വൻ കുതിപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ 71.43 ലക്ഷം ടിക്കറ്റ് എന്ന റെക്കോർഡിനെ മറികടക്കാനുള്ള വേഗതയയിലാണ് വില്പന പുരോഗമിക്കുന്നത്. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നറുക്കെടുപ്പിന് ഇനി ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ 70,74,550 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ 4,25,450 ടിക്കറ്റുകളാണ് ഇനി വിറ്റുതീരാനുള്ളത്. വരും ദിവസങ്ങളിലും വില്പന കുതിക്കുമെന്ന് ചുരുക്കം.
കണക്കുകളനുസരിച്ച് പാലക്കാടാണ് ടിക്കറ്റ് വില്പന ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത്. 13,66,260 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തിങ്കളാഴ്ച പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ലോട്ടറിയുടെ ജി. എസ് ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിക്കും. ഇത് വില്പനയെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലോട്ടറി വില്പനയുടെ സുഗമമായ നടത്തിപ്പിനായി അവധി ദിവസമായ ഞായറാഴ്ചയുംല്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.