ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി.
Published on

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികൾ പരിഗണിക്കെ ഹോക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവറുടെ ഹർജി ആണ് പരിഗണിച്ചത്.

Also Read
അറബിക്കടലില്‍ ഇറാന്‍റെ ഡ്രോണ്‍ വെടിവെച്ചിട്ട് യുഎസ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

സിംഗിള്‍ ബെഞ്ച് എസ്‌ഐടിക്ക് എതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബെഞ്ച് എസ്‌ഐടിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കുമെന്നും അന്വേഷണ സംഘത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതായി മാറുമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ആശങ്കയില്ലെന്നാണ് ദേവസ്വം ബെഞ്ച് വ്യക്തമാക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au