
കോയമ്പത്തൂർ: മകളോടൊപ്പം പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയിച്ച തെങ്കാശി സ്വദേശിനിയായ 49 വയസ്സുകാരി അമുദ വല്ലി വിരുദുനഗർ ഗവ. മെഡിക്കൽ കോളജിൽ സീറ്റ് നേടി. മകൾ സംയുക്ത കൃപാലിനിയും നീറ്റ് പരീക്ഷക്ക് പരിശീലനം നേടിയ സമയത്താണ് അമ്മ അമുദവല്ലിയും പഠനം തുടങ്ങിയത്.
ഫിസിയോ തെറാപ്പി ബിരുദധാരിയായ അമുദവല്ലിക്ക് ചെറുപ്പം മുതലേ എം.ബി.ബി.എസ് പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തിരക്കേറിയ ജീവിതവും ഭിന്നശേഷിയും തടസ്സമായി. മകൾ നീറ്റ് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യുന്നത് കണ്ടപ്പോഴാണ് അമുധവല്ലിക്കും ആഗ്രഹം വന്നത്. ദിവസവും 10 മണിക്കൂർ പഠിച്ചു.