

ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയെത്തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നല്കിയ പരാതിയിൽ വലിയമല പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് കേസ് നേമം പോലീസിന് കൈമാറുകയായിരുന്നു.
പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറി. തുടർന്നാണ് രാത്രി പോലീസ് വീട്ടിലെത്തി മൊഴിയെടുത്തത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുവാനാണ് തീരുമാനം.