പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടവുമായി കെഎസ്ആർടിസി

ഇതിനുമുമ്പ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ വരുമാനത്തെയാണ് ഇത് മറികടന്നത്
KSRTC
കെഎസ്ആർടിസി ബസ്
Published on

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി. കോർപ്പറേഷന്‍റെ എക്കാലത്തെയും വലിയ നേട്ടമായ ₹10.19 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് ഈ വരുമാനം ലഭിച്ചത്.

നേരത്തെ, 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇത് മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയാണ് ഓണക്കാലത്തെ സർവ്വകാല റെക്കോഡ്. 4607 ബസ്സുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുൻ റക്കോഡ് വരുമാനം നേടിയ 23.12.2024 ൽ 4567 ആയിരുന്നു.

Also Read
ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഖത്തറും ഇറാനും
KSRTC

ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർഥ്യമാക്കാനായത്.ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Metro Australia
maustralia.com.au