

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണി മുതൽ 12 മണി വരെയുള്ള സമയത്തിനിടയിൽ 30 മിനിറ്റ് വരെയാകും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുക. ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിലുണ്ടായ ഇടിവുമാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണം.
പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കളുടെ സജീവ സഹകരണം കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് അവറുകളിൽ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണം. പകൽ സമയങ്ങളിൽ ചാർജിങ് ക്രമീകരിക്കണമെന്നും എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി നിലനിർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് ഹീറ്റർ, വാഷിങ് മെഷീൻ, അയൺ ബോക്സ്, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം രാത്രികാലങ്ങളിൽ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽ കേന്ദ്ര വിഹിതത്തിൽ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങുന്ന സംസ്ഥാനമായതിനാൽ ദേശീയ തലത്തിലുണ്ടായ ഉഷ്ണതരംഗവും വൈദ്യുതി ലഭ്യതയിലെ കുറവും കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അ