
കോട്ടയം: പ്രസിദ്ധമായ വേളാങ്കണ്ണി തിരുന്നാളിനോട് അനുബന്ധിച്ച് തീർത്ഥാടകർക്കായി പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്തുനിന്ന് കോട്ടയം– പുനലൂർ വഴിയും തിരുവനന്തപുരം സെൻട്രലിൽ നിന്നു നാഗർകോവിൽ വഴിയുമാണു ദക്ഷിണ റെയിൽവേ പ്രത്യേകമായി രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.
Read More: ഓസ്ട്രേലിയക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഇന്ത്യ
ട്രെയിൻ നമ്പർ 06061എറണാകുളം - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 എന്നീ തിയതികളിൽ എറണാകുളത്ത് നിന്ന് രാത്രി 11.50ന് പുറപ്പെട്ട് കോട്ടയം- 12.4, ചങ്ങനാശേരി പുലർച്ചെ 1.00, തുർന്ന് ഉച്ച കഴിഞ്ഞ് 3.15 ന് വേളാങ്കണ്ണി എത്തും.
തിരികെ വേളാങ്കണ്ണയിൽ നിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തിയതികളിൽ വൈകിട്ട് 6.40 ന് പുറപ്പെട്ട് ചങ്ങനാശേരിയിൽ പിറ്റേന്ന് രാവിലെ 9.47, കോട്ടയം- 10.04, തുടർന്ന് 11.55 ന് എറണാകുളം എത്തും.
എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര ആവുണേശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്.