
കോട്ടയം - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിനു കുറുകെ നിർമ്മിക്കുന്ന നേരേകടവ് - മാക്കേക്കടവ് പാലം നിർമ്മാണം പുരോഗമിക്കുന്നു. 800 മീറ്റർ നീളത്തിലും 11.23 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന്റെ 450 മീറ്റർ നിർമാണം പൂർണമായും പൂർത്തിയായി. 97.65 കോടി രൂപ ചെലവഴിച്ചു സംസ്ഥാന പൊതുമരാമത്ത് വിഭാഗമാണ് പാലമാണ് നിർമ്മിക്കുന്നത്.
Read More: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ട്രാക്കിൽ, സർവീസ് നാളെ മുതൽ
തുടർച്ചയായുള്ള മഴ കാരണമാണ് നിർമ്മാണപ്രവർത്തനങ്ങളിൽ ഇപ്പോൾ വരുന്ന കാലതാമസത്തിന് കാരണം.
ഗർഡറുകളെല്ലാം മാക്കേക്കടവിൽ നിർമിച്ച ശേഷമാണ് കായലിനു കുറുകെ സ്ഥാപിക്കുന്നത്. 80 ഗർഡറുകളിൽ 61 എണ്ണം ഇതിനോടകം പൂർത്തിയായി. നാലു ഗർഡറുകൾ ചേരുന്ന 22 സ്പാനുകളിൽ 15 എണ്ണം സ്ഥാപിച്ചു. ഗർഡറുകളെല്ലാം മാക്കേക്കടവിൽ നിർമിച്ച ശേഷമാണ് കായലിനു കുറുകെ സ്ഥാപിക്കുന്നത്.
നേരേകടവ് ഭാഗത്ത് അപ്രോട്ട് റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. 150 മീറ്റർ ദൂരത്തിലാണ് അപ്രോച്ച് റോഡ് വരുന്നത്,.
കൂടാതെ, സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. എന്നാൽ ഗർഡറുകൾ നിർമ്മിച്ച് സ്ഥാപിച്ച ശേഷം മാത്രമേ മാക്കേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണ നടപടികൾ ആരംഭിക്കുകയുള്ളൂ.
2016 ൽ തന്നെ നേരേകടവ്- മാക്കേക്കടവ് പാലം നിർമ്മാണം ആരംഭിച്ചിരുന്നുവെങ്കിലും കേസുകൾ കാരണം പാതിവഴിയിൽ നിലയ്ക്കുകയായികുന്നു. പിന്നീട് 2024 മാർച്ചിലാണ് നിര്‌മ്മാണം പുനരാരംഭിച്ചത്.