കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം, 20,21 തിയതികളിലെ ട്രെയിൻ മാറ്റങ്ങൾ ഇങ്ങനെ

കൊടൂരാറിനു കുറുകെയുള്ള റെയിൽപാലത്തിൽ ഗർഡറുകൾ മാറ്റുന്ന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാറ്റം
Train
കോട്ടയത്ത് ട്രെയിനുകൾ വഴിതിരിച്ച് വിടുംTrain
Published on

കോട്ടയം: കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. കൊടൂരാറിനു കുറുകെയുള്ള റെയിൽപാലത്തിൽ ഗർഡറുകൾ മാറ്റുന്ന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് 20, 21 തീയതികളിൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്

Also Read
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പിപി തങ്കച്ചൻ അന്തരിച്ചു
Train

20ന് ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

12624 തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ആലപ്പുഴ, ചേർത്തല സ്‌റ്റേഷനുകളിൽ നിർത്തും.

തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ എക്സ്പ്രസ് 16312 ആലപ്പുഴയിൽ നിർത്തും.

16319 തിരുവനന്തപുരം നോർത്ത് - ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ആലപ്പുഴയിൽ നിർത്തും.

22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ്– ആലപ്പുഴയിൽ നിർത്തും.

16343 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് – ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ നിർത്തും

16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ് – ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ,ചേർത്തല സ്റ്റേഷനുകളിൽ നിർത്തും

യാത്ര ഇടയ്ക്ക് അവസാനിപ്പിക്കുന്ന ട്രെയിനുകൾ

19നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 12695 ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് കോട്ടയത്തു യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് (12696) 20നു രാത്രി 8.05നു കോട്ടയത്തു നിന്നാകും പുറപ്പെടുക.

20നു 16327 മധുര - ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും.

കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ റദ്ദാക്കി. 21ന് ഉള്ള മടക്ക ട്രെയിൻ 16328 ഗുരുവായൂർ - മധുര എക്സ്പ്രസ് ഉച്ചയ്ക്ക് 12.10നു കൊല്ലത്തുനിന്നു പുറപ്പെടും.

16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് 20നു ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.

Related Stories

No stories found.
Metro Australia
maustralia.com.au