ഇന്ന് ചിങ്ങം ഒന്ന്; 13–ാം നൂറ്റാണ്ടിലെ ആദ്യവർഷത്തിന് തുടക്കം

Representational image
Representational image
Published on

ഇന്ന് ചിങ്ങം ഒന്ന്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോള്‍ പാടങ്ങള്‍ വിളഞ്ഞു. വെയില്‍ ഒന്ന് ഉറച്ചാല്‍ തിളങ്ങി നില്‍ക്കാമായിരുന്ന എന്ന് പറയാതെ പറയുന്നുണ്ട് നെല്‍വയലുകള്‍. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും കാണാൻ എന്തൊരു ചേലാണ്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുകയാണ്.

Metro Australia
maustralia.com.au