സംസ്ഥാനത്ത് വരുംദിവസങ്ങളിൽ‌‌ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലില്‍ തെക്കൻ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു
Kerala Rain
കേരളത്തിൽ മഴ തുടരുന്നുPRD
Published on

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 19-ാം തിയതി ബുധനാഴ്ച വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്.

യെല്ലോ അലർട്ട്

16/11/2025 : ഇടുക്കി

17/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

18/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി

19/11/2025 : പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Also Read
തദ്ദേശ തിരഞ്ഞെടുപ്പ്:സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
Kerala Rain

തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടയില്‍ ശ്രീലങ്കയ്‌ക്ക് സമീപം ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ അറബിക്കടലില്‍ തെക്കൻ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്‍റെ ഫലമായാണ് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം, ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥയിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au