

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസ് അവധിക്ക് സ്കൂളുകൾ 12 ദിവസം അടയ്ക്കും. സാധാരണ വർഷങ്ങളിലെ പത്ത് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് അധികം അവധിദിവസങ്ങൾ കൂടി സ്കൂളുകൾക്ക് ലഭിക്കും.
ഡിസംബർ 24 ബുധനാഴ്ച അടയ്ക്കുന്ന സ്കൂൾ ക്രിസ്മസ് അവധിയും പുതുവർഷവും കഴിഞ്ഞ് ജനുവരി അഞ്ചിന് തുറക്കും.