
പ്രായപൂർത്തിയാകാത്ത, കുട്ടി ഡ്രൈവർമാരെ പിടികൂടാൻ കേരളാ മോട്ടോർ വാഹന വകുപ്പ്. പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ് അപകടകരവും കുറ്റകരവുമാമെന്നുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ടുള്ള പദ്ധതി 'നോ കീ ഫോര്‍ കിഡ്സ്' എന്ന പ്രചാരണത്തിന്റെ ഭാഗമാണ്.
സ്‌കൂള്‍ പരിസരങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ആദ്യഘട്ടത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ബോധവത്കരിക്കും. ഒപ്പം രക്ഷിതാവിനൊപ്പം വാഹനമോടിച്ച കുട്ടിയെ കൂട്ടി പ്രത്യേക ക്ലാസുകളിൽ പങ്കെടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും.
വീണ്ടും തെറ്റ് ആവർത്തിച്ചാൽ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 10,000 രൂപ പിഴ, രക്ഷിതാവിനോ ഉടമയ്ക്കോ 25,000 രൂപ പിഴയും ഒരു വര്‍ഷംവരെ തടവും, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍, ലൈസന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തതിന് 10,000 രൂപ പിഴ, രക്ഷിതാവിനോ ഉടമയ്ക്കോ 25,000 രൂപ പിഴയും ഒരു വര്‍ഷംവരെ തടവും, ജുവനൈല് നിയമപ്രകാരമുള്ള നടപടികൾ തുടങ്ങിയവയും നേരിടേണ്ടി വന്നേക്കാം.
കാസര്‍കോട് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16 വയസുകാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി മോട്ടോർ വാഹനവകുപ്പ് എത്തുന്നത്.