
മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. തിരുവോണം ബംപർ ലോട്ടറി അടിച്ചാൽ എന്തു ചെയ്യണെന്നു ലോട്ടറിയെടുക്കാത്തവർ വരെ ആലോചിച്ച് പ്ലാൻ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബമ്പര്‍ നറുക്കെടുപ്പും നടത്തും.
തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നല്കുന്നുണ്ട്. കൂടുതൽ സമ്മാനങ്ങൾ എന്ന് ആളുകളെ കൂടുതൽ ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുന്നു.
75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതു മുഴുവനായും ഏജന്‍സികൾക്കു വിറ്റുവെന്നാണ് സര്‍ക്കാർ കണക്ക്, 14,07,100 എണ്ണം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തെത്തി തൃശൂരില്‍ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വില്പന നടത്തിയിട്ടുണ്ട്.
നേരത്തെ സെപ്റ്റംബർ 27-ാം തിയതിയാണ് ഓണം ബമ്പർ നറുക്കെടുപ്പ് നിശ്ചയിച്ചതെങ്കിലും പിന്നീട് മഴ, ജിഎസ്ടി നിരക്കിൽ വന്ന മാറ്റം തുടങ്ങിയ കാരണങ്ങൾ കാരണം നറുക്കെടുപ്പ് ഇന്നത്തേയ്ക്ക് നീട്ടുകയായിരുന്നു.